നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്; പൗരത്വ ഭേഗദതി ചർച്ചയാകും

single-img
31 December 2019

തിരുവനന്തപുരം:കേരള നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും.പൗരത്വ ഭേഗദതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന പ്ര​മേ​യം സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​ന്‌റെ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്​ നി​ര്‍​ത്തി​വയ്​​ക്ക​ണ​മെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ക​ത്ത്​ ന​ല്‍​കി​യി​ട്ടു​ണ്ട്. ബി.​ജെ.​പി മാ​ത്ര​മാ​ണ്​ പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കാ​ന്‍ സാ​ധ്യ​ത. 

ഞാ​യ​റാ​ഴ്​​ച ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ്​ നി​യ​മ​സ​ഭ ചേ​ര​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന്,​ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭ ചേ​ര്‍​ന്ന്​ ഗ​വ​ര്‍​ണ​ര്‍​ക്ക്​ ശി​പാ​ര്‍​ശ ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക വി​ഭാ​ഗം സം​വ​ര​ണം 10 വ​ര്‍​ഷ​ത്തേ​ക്ക്​ നീ​ട്ടു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക്​ അം​ഗീ​കാ​രം ന​ല്‍​ക​ലാ​ണ്​ സ​മ്മേ​ള​ന​ത്തി​ന്‌റെ ഔ​ദ്യോ​ഗി​ക അ​ജ​ണ്ട.