‘ഇത് തന്നെയാണ് അസഹിഷ്ണുത’; അയിഷ റെന്ന വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി

single-img
30 December 2019

കേരളത്തിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയെ തടഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ നടപടിക്കെതിരെ പ്രതികരണവുമായി നടന്‍ മുരളി ഗോപി. ‘ഇത് തന്നെയാണ് അസഹിഷ്ണുതയെന്നും അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അസാധ്യമാണെന്നുമാണ്’ മുരളി ഗോപി ഫേസ്ബുക്കിൽ എഴുതിയത്.

‘അയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു’ മുരളി ഗോപി എഴുതുന്നു.

ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക്…

Posted by Murali Gopy on Sunday, December 29, 2019