ശബരിമലയില്‍ കടിച്ചുകീറാന്‍ നിന്നവരെ പൗരത്വഭേദഗതിയില്‍ ഒരുമിച്ച് നിര്‍ത്തി പിണറായി;പ്രശംസയുമായി വെള്ളാപ്പള്ളി

single-img
29 December 2019

ആലപ്പുഴ: പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭത്തിനായി സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായിവിജയന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പ്രശംസ. ശബരിമല വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെ കടിച്ചുകീറാന്‍ വന്നവരെ ഇപ്പോള്‍ അദേഹത്തിന് പൗരത്വഭേദഗതി പ്രക്ഷോഭത്തില്‍ ഒന്നിച്ചുനിര്‍ത്താന്‍ അദേഹത്തിന് സാധിച്ചത് വലിയ കാര്യമാണ്’ എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചത്.

അക്കാലത്ത് പിണറായിക്ക് ശനിദശയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അദേഹത്തിന് ശുക്രദശയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും സമരത്തിന് ഇറങ്ങിയത് നേതൃഗുണത്തിന്റെ ഭരണമികവിന്റെയും തെളിവാണെന്നും അദേഹം അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതിക്ക് എതിരെ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് കേരള സര്‍ക്കാരാണ് മുന്‍കൈ എടുത്തിരിക്കുന്നത്.