രാഹുലിനറിയാം രാജ്യത്തിനെതിരെയുള്ള യഥാര്‍ത്ഥ ഭീഷണിയെന്താണെന്ന്; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വര ഭാസ്‌കര്‍

single-img
29 December 2019

നാഗ്പൂരിൽ ഇരുന്ന് അസം നിയന്ത്രിക്കാം എന്ന് കരുതരുത് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടി സ്വര ഭാസ്‌കര്‍. തന്റെ ട്വിറ്ററിലൂടെയാണ് സ്വര ഭാസ്‌കര്‍ രാഹുലിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസത്തിൽ ഗുവാഹത്തിയില്‍ നടന്ന റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

രാഹുൽ അത് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കറിയാംരാജ്യത്തിനെതിരെയുള്ള യഥാര്‍ത്ഥ ഭീഷണിയെന്താണെന്ന്. അവരെ തുറന്നുകാട്ടാന്‍ അദ്ദേഹത്തിനൊരു തടസ്സവും ഉണ്ടായില്ല. അഭിവാദ്യങ്ങള്‍ എന്നായിരുന്നു സ്വര എഴുതിയത്. അസമിനെ ഭരിക്കേണ്ടത് നാഗ്പൂരിലുള്ള ആർഎസ്എസ് ആസ്ഥാനമല്ല, സംസ്ഥാനത്തെ ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.