ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ ‘വിപ്ലവകാരികളായ ഭീകരര്‍’ എന്ന് വിശേഷിപ്പിച്ച് ഗോളിയോറിലെ യൂനിവേഴ്‌സിറ്റി പരീക്ഷാ ചോദ്യപേപ്പര്‍

single-img
28 December 2019

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ യൂനിവേഴ്‌സിറ്റിയില്‍ ചോദ്യക്കടലാസില്‍ സ്വതന്ത്ര്യസമരസേനാനികളെ ‘വിപ്ലവകാരികളായ ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദമാകുന്നു. ജീവാജി യൂനിവേഴ്‌സിറ്റിയിലെ എംഎ മൂന്നാംസെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യക്കടലാസിലാണ് വിവാദ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചിന്തര എന്ന വിഷയത്തിലുള്ള ചോദ്യപോപ്പറായിരുന്നു ഇത്.

വിപ്ലവകാരികളായ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക.തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസം പറയുക എന്നിങ്ങനെയാണ് ചോദ്യം തയ്യാറാക്കിയത്. ഇത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഓള്‍ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്ന് ദിനവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.