കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു
27 December 2019
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ
രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന രാജന്‍, ആതിര, നിരഞ്ജന്‍, വിപിന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
കോയമ്പത്തൂര്‍ മധുരക്കര ഈച്ചനാരിക്ക് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.