സാമുദായിക അക്രമത്തിലേക്ക് അനുയായികളെ വിടുന്നവരും നേതാക്കളല്ല; ബിബിന്‍ റാവത്തിന് ദ്വിഗ് വിജയസിംഗിന്റെ മറുപടി

single-img
27 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നവര്‍ നല്ല നേതാക്കളല്ലെന്ന കരസേനാ മേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയസിംഗ്.” ജനറല്‍ സാഹിബിനോട് ഞാന്‍ യോജിക്കുന്നു എന്നാല്‍ അനുയായികളെ സാമുദായി അക്രമങ്ങളിലേക്കും വംശഹത്യയിലേക്കും തള്ളി വിടുന്നവരും നേതാക്കളല്ല എന്നതിനോട് ജനറല്‍ സാഹിബ് യോജിക്കുന്നുണ്ടോ” എന്നായിരുന്നു ദ്വിഗ് വിജയ സിംഗിന്റെ ചോദ്യം. ട്വിറ്ററിലൂടെയായി രുന്നു പ്രതികരണം.

ഇതിനു മുന്‍പും നിരവധി വിഷയങ്ങളില്‍ ബിബിന്‍ റാവത്ത് വിവാദ പ്രസ്താനവകള്‍ നടത്തിയിട്ടുണ്ട്. നിഷ്പക്ഷത പുലര്‍ത്തേണ്ട പദവിയിലിരുന്ന് രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് റാവത്തിനെ വിമര്‍ശിച്ചിരിക്കുന്നത്.