എന്‍.പി.ആര്‍ നിര്‍ത്തിവെയ്ക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി

single-img
26 December 2019

തിരുവനന്തപുരം : പൗരത്വ രജിസ്റ്ററിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പൗരത്വ രജിസ്റ്ററിന്റെ പ്രാഥമിക വിവരമായി കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്ന എന്‍.പി.ആര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. എന്‍.പി.ആറുമായി മുന്നോട്ട് പോകുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ നിര്‍ത്തിവെച്ച മാതൃകയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കളവാണ്. ഹമീദ് വാണിയമ്പലം പറഞ്ഞു

പൗരത്വ ഭേദഗതി വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബര്‍ 26,27,28 തീയതികളിലായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകല്‍ ഉപരോധിക്കും. പാര്‍ട്ടി നേരിട്ടും വിവിധ കൂട്ടായ്മകളുമായി സഹകരിച്ചും പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കേരളത്തില്‍ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം അവസാനിപ്പിക്കണം. പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.