രാജ്യത്തെ ജനങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭാഗവത്

single-img
26 December 2019

ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് ഹിന്ദുക്കളായാണ് കാണുന്നതെന്ന് ആര്‍എസ് എസ് മേധാവി മോഹന്‍ ഭാഗവത്. തെലങ്കാനയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ദേശീയബോധമുള്ളവരും രാജ്യത്തിന്‍റെ സംസ്കാരത്തോടും
പാരമ്പര്യത്തോടും ബഹുമാനമുള്ളവരും ഹിന്ദുക്കളാണ്. അതിനാല്‍, ഇന്ത്യ പാരമ്പര്യത്താല്‍ ഹിന്ദുത്വരാഷ്ട്രമാണ്.
ഇന്ത്യയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. ഏത് ഭാഷ സംസാരിക്കുന്ന വരായാലും ഏത് മേഖലയില്‍ നിന്നായാലും ഏത് ആരാധന നടത്തുന്നവരായാലും ഹിന്ദുക്കളാണ്. എന്നായിരുന്നു ഭാഗവതിന്റെ വാക്കുകള്‍