കണ്ണടയുമായി കാത്തിരുന്നിട്ടും സൂര്യഗ്രഹണം കാണാനായില്ല; നിരാശ പങ്കുവച്ച് മോദി

single-img
26 December 2019

ഡല്‍ഹി: ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണിവരെ നടന്ന വലയ സൂര്യഗ്രഹണം ആകാഷയോടെയാണ് ലോകം കണ്ടത്. എന്നാല്‍ ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ പ്രത്യേക കണ്ണടകളൊരുക്കി കാത്തിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാണാന്‍ കഴിഞ്ഞില്ല. തന്റെ നിരാശ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് മോദി.

അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച്‌ ആവേശഭരിതനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ല. പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.