വിചിത്രമായ വിശ്വാസം; സൂര്യ ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍; വീഡിയോ കാണാം

single-img
26 December 2019

ഇതാ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ തികച്ചും വിചിത്രമായ രീതികളോടെയാണ് ഗ്രാമവാസികള്‍ സൂര്യ ഗ്രഹണത്തെ സ്വീകരിച്ചത്. സൂര്യഗ്രഹണ സമയത്ത് ഇവര്‍ കൊച്ചുകുട്ടികളെ മണ്ണില്‍ കുഴിയുണ്ടാക്കി തല മാത്രം പുറത്തു കാണുന്ന രീതിയില്‍ ഇറക്കിനിര്‍ത്തിയശേഷം മണ്ണിട്ട് മൂടുകയും ചെയ്തു. അതിന് ശേഷം തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും കുട്ടിയുടെ ചുറ്റിലും നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ആചാരം.

ഈ രീതിയിൽ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് ചര്‍മ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം. മാത്രമല്ല, കുട്ടികള്‍ അംഗവൈകല്യമുള്ളവര്‍ ആയി മാറില്ലെന്നും അവര്‍ വിശ്വസിക്കുന്നു. രാജ്യമാകെ സർക്കാർ തലത്തിൽ തന്നെ ഗ്രഹണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രീയമായ ബോധവല്‍ക്കരണങ്ങള്‍ വ്യാപകമായി നടക്കുന്നതിനെയാണ് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.