ദുബായില്‍ കാർ മരത്തിലിടിച്ച് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

single-img
25 December 2019

ദുബായിലെ ജബല്‍ അലിയില്‍ കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശിയായ കേശവസദനത്തിൽ ശരത് കുമാര്‍, പാലക്കാട് പട്ടാമ്പി സ്വദേശി രോഹിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.