നികുതി നല്‍കുന്ന 4% പേരെ ആശ്രയിച്ചുകഴിയുന്നവരാണ് ഭൂരിപക്ഷവും, ട്രെയിനും ബസും കത്തിക്കാന്‍ ആരാണ് അവകാശം നല്‍കിയതെന്ന് കങ്കണ റണാവത്‌

single-img
24 December 2019

ദില്ലി:പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ വിവാദ പരാമര്‍ശവുമായി ബോളിവുഡ് താരം കങ്കണ റാനൗട്ട്. രാജ്യത്ത് മൂന്ന് മുതല്‍ നാല് ശതമാനം വരെ ആളുകളാണ് നികുതിയൊടുക്കുന്നത്. ഭൂരിപക്ഷം വരുന്ന ആളുകള്‍ അവരെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങിനെയിരിക്കെ ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആരാണ് അവകാശം നല്‍കിയതെന്ന് താരം പറഞ്ഞു. പ്രതിഷേധിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ആദ്യം ചെയ്യേണ്ടത്,പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താരം ആരോപിച്ചു. കങ്കണയുടെ വാക്കുകള്‍ക്ക് എതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം രാജ്യത്തെ പൗരന്മാര്‍ എല്ലാവരും പരോക്ഷ നികുതി നല്‍കുന്നവരാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചു.