അക്രമങ്ങള്‍ ഉണ്ടായാല്‍ വെടിവയ്പ്പുണ്ടാകും, പൗരത്വ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല; വി മുരളീധരന്
24 December 2019
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്. അക്രമം ഉണ്ടായാല്‍ വെടിവയ്പ്പുണ്ടാകുമെന്നും മുരളീധരന് പ്രതികരിച്ചു. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നവരാണ് ഇവിടെ പ്രക്ഷോഭത്തിലുള്ളതെന്നും മന്ത്രി അധിക്ഷേപിച്ചു.
കോഴിക്കോടു നടന്ന പരിപാടിയില്‍ പങ്കെടുത്ത വി മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ചിരുന്നു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.