ഹേമന്ത്‌ സോറന്‍ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയാകും

single-img
24 December 2019

റാഞ്ചി: ജാര്‍ഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മഹാസഖ്യം അധികാരത്തിലെത്തിയിരിക്കുകയാണ്‌.81 സീറ്റില്‍ 47 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുക യാണ്‌ സഖ്യം. 30 സീറ്റ്‌ ജെഎംഎം നേടി. ജെഎംഎം നേതാവ്‌ ഹേമന്ത്‌ സേറനാകും അടുത്ത മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു. വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി.