പൗരത്വനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍

single-img
24 December 2019

പൗരത്വനിയമത്തിന് എതിരെ പശ്ചിമബംഗാള്‍ ബിജെപി നേതാവ് . എല്ലാ മതവിഭാഗങ്ങളുടേതുമാണ് ഈ രാജ്യമെന്നാണ് പശ്ചിമബംഗാള്‍ വൈസ് പ്രസിഡന്റ് സി കെ ബോസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സ്വന്തം നാട്ടില്‍ മുസ്ലിംകളെ പീഡിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ വരില്ല, അതിനാല്‍ അവരെ പൗരത്വഭേദഗതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നിരുന്നാലും, ഇത് പൂര്‍ണ്ണമായും ശരിയല്ല- പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താമസിക്കുന്ന ബലൂക്കിന്റെ കാര്യമോ? പാക്കിസ്ഥാനിലെ അഹ്മദിയരുടെ കാര്യങ്ങളോ?  എന്നും അദേഹം ട്വിറ്ററില്‍ ചോദിക്കുന്നു. നമ്മള്‍ സുതാര്യമായിരിക്കണം. ഹിന്ദുക്കള്‍,ക്രിസ്ത്യാനികള്‍,പാഴ്‌സികള്‍ ,ജൈനന്മാരെയും ഉള്‍പ്പെടുത്താമെങ്കില്‍ മുസ്ലിങ്ങളെ എന്തുകൊണ്ടായിക്കൂടാ. നമ്മള്‍ സുതാര്യമായിരിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.


ഇന്ത്യയെ തുല്യമാക്കുകയോ മറ്റേതെങ്കിലും രാജ്യവുമായി താരതമ്യം ചെയ്യുകയോ ചെയ്യരുത്.ഇത് എല്ലാ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമുള്ള തുറന്ന രാജ്യമാണെന്നും അദേഹം വ്യക്താക്കി. ബിജെപി ദേശീയധ്യക്ഷനും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ അമിത്ഷായുടെ നേതൃത്വത്തിലാണ് രാജ്യം രണ്ടായിവിഭജിക്കുന്ന പൗരത്വഭേദഗതി നിയമം പാസാക്കിയത്. ഇതിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍ശബ്ദം ഉയരുന്നത്.