തിരുവനന്തപുരത്തെത്തിയ യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു; കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
23 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരായ മംഗലുരുവിലെ പ്രക്ഷോഭത്തിലെ പോലീസ് അതിക്രമം വിവാദമായിരിക്കെ കേരളത്തിൽ പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Support Evartha to Save Independent journalism

സംഭവത്തിൽ 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടല്‍ മുതല്‍ തമ്പാനൂര്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പിന്നീട് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് രണ്ട് കെഎസ്‌യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.നാളെ കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കുന്നുണ്ട്.