അഞ്ച് വര്‍ഷം ഭരിക്കാന്‍ തന്നതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി; അമിത്ഷാ

single-img
23 December 2019

ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാനായി അവസരം നല്‍കിയ ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദിയെന്നും അമിത്ഷആ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനങ്ങള്‍ക്കായി ബിജെപി ഇനിയുമുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ദാസും പ്രസ്താവിച്ചിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും അദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ ബിജെപിയെ തോല്‍പ്പിച്ച് മഹാസഖ്യമാണ് വ്യക്തമായ ഭൂരിപക്ഷമുറപ്പിച്ചത്. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന സൂചനകളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.