ജാര്‍ഖണ്ഡില്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

single-img
23 December 2019

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ മുഖ്യ കക്ഷികളായ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് മഹാസഖ്യം മുന്നിലായിരുന്നു. പിന്നീട് ബ്‌ജെപി നില മെച്ചപ്പെടുത്തുകയായിരുന്നു. നേരിയ മുന്‍ തൂക്കം കണ്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തിനടക്കമുള്ള ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ് ബിജെപി.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിരുന്നു.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 81 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.