നാളെ രാജ് ഘട്ടില്‍ രകോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം; സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും

single-img
22 December 2019

ഡല്‍ഹി: പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ രാജ് ഘട്ടില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തും.ഉച്ചക്ക് മൂന്നുമണി മുതല്‍ രാത്രി എട്ടു മണിവരെയാണ് സമരം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും.

ഇന്നു നടത്താനിരുന്ന സമരം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ന് പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോദി വിശാല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.