ഒമാനിൽ നിന്നും ഒരാഴ്‍ചയ്ക്കിടെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 644 പ്രവാസികളെ

single-img
22 December 2019

ഒമാനിൽ നിന്നും തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 644 പ്രവാസികളെ. ഡിസംബർ 12 മുതല്‍ 20 വരെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ഒമാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി അധികൃതര്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.

Support Evartha to Save Independent journalism

ഇത്തരത്തിൽ അല്‍ ഖുവൈറിലെ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേരെ പിടികൂടിയിരുന്നു. പൊതുസ്ഥലങ്ങളില്‍ വെച്ച് കാറുകള്‍ കഴുകുക, ആവശ്യമായ അനുമതികളോ രേഖകളോ ഇല്ലാതെ തെരുവുകളില്‍ മത്സ്യക്കച്ചവടം നടത്തുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ നടത്തിയവരെയും പിടികൂടിയിരുന്നു.