കോണ്‍ഗ്രസുകാര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായി കാണുന്നു; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നാഗ്പൂരിൽ ബിജെപി റാലി

single-img
22 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മഹാരാഷ്ടയിലെ നാഗ്പൂരില്‍ ധാരാളം പ്രവർത്തകരുമായി ബിജെപി റാലി നടത്തി. നാഗ്പൂർ നഗരം പൗരത്വ നിയമഭേദഗതിയെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറും ഭീമൻ ദേശീയ പതാകയുമായാണ് റാലി നടന്നത്.

അതേപോലെ തന്നെ പൗരത്വ നിയമഭേദഗതി ഇന്ത്യൻ മുസ്‍ലിംകള്‍ക്ക് എതിരല്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.രാജ്യത്തെ മുസ്‍ലിംകളെ വോട്ട് ബാങ്കായി കണ്ട് കോൺഗ്രസ് വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും ഗഡ്കരി പറഞ്ഞു.

‘കോൺഗ്രസ്‌ നടത്തുന്ന ഈ പ്രചരണം മുസ്ലിംങ്ങള്‍ തിരിച്ചറിയണം. നമ്മുടെ മൂന്ന് അയൽരാജ്യങ്ങളിലെയും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി.

എന്നാൽ കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്‍ലിം സഹോദരങ്ങൾ തിരിച്ചറിയണം’. കോൺഗ്രസ് നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.