മമ്മൂട്ടിയുടെ ലാസ്യ ഭാവവുമായി ‘മാമാങ്ക’ത്തിലെ വീഡിയോ സോംഗ് എത്തി

single-img
22 December 2019

തിയേറ്ററുകളിൽ 100 കോടി ക്ലബ്ബില്‍ ഇടംനേടി വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിലെ വീഡിയോ സോംഗ് എത്തി. റഫീഖ് അഹമ്മദ് രചിച്ച ‘പീലിത്തിരുമുടി’ എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്. വരികൾക്ക് എം ജയചന്ദ്രന്റെ സംഗീതത്തിൽ ആലാപനം ചെയ്തത് യേശുദാസാണ്.

സംസ്ഥാന പുരസ്‌ക്കാര ജേതാവായ എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 50 കോടി ആയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിര്‍മ്മാണം.