ചന്ദ്രശേഖര ആസാദ്, നിങ്ങളേ പോലുളളവരാണ് ഞങ്ങളെ നയിക്കേണ്ടത്; നാം ഒന്നാണ്,നമ്മുടെ രാജ്യവും: എംഎ നിഷാദ്

single-img
22 December 2019

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ- ചലച്ചിത്രരംഗത്തുള്ളവരും നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.

ആ ഗണത്തിൽ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം,ആരാചകത്തിലേക്ക് നീങ്ങുന്നു,പലയിടത്തും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷവും…സമാധാനമായി പ്രതിഷേധിക്കുന്നവരെ തെരുവില്‍ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത, നാം കാണുന്നു..എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍,ഭയപ്പെടുത്തീ,ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വര്‍ഗ്ഗം….മാധ്യമങ്ങളെ,വരുതിയില്‍ വരുത്താന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍…

എല്ലാം ഇ വി എം തട്ടിപ്പിലൂടെ (ആരോപണങ്ങളും,മഹാഭൂരിപക്ഷം വിശ്വസിക്കുന്നതും) അധികാരത്തിലെത്തിയ സംഘപരിവാര്‍ കൂട്ടങ്ങളുടെ ഹുങ്കിന്റ്‌റെ മകുടോദാഹരണങ്ങളാണെന്നും, ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന ഉയർത്തിപ്പിടിച്ചകൊണ്ട് ഒരാൾ വിളിച്ച മുദ്രാവാക്യമുണ്ടല്ലോ അതാണ് ഈ രാജ്യത്തിന്റ്റെ പ്രതീക്ഷ…ചന്ദ്രശേഖര ആസാദ്…നിങ്ങളേപോലുളളവരാണ് ഞങ്ങളേ നയിക്കേണ്ടത്… എം എ നിഷാദ് പറയുന്നു.

കുറച്ചേറെ പറയാനുണ്ട്…ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ,പിന്നെയെപ്പോൾ പ്രിയരേ…ഈ മുഖ പുസ്തക സൗഹൃദ കൂട്ടത്തിൽ,വ്യത്യസ്ത മത…

Posted by MA Nishad on Friday, December 20, 2019