പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തീവ്രവാദ ഭീഷണി

single-img
21 December 2019

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തീവ്രവാദ ഭീഷണി. ഡൽഹിയിലെ രാം ലീല മൈതാനിയില്‍ നാളെ നടത്താന്‍ നിശ്ചയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് തീവ്രവാദഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജിക്കും തലസ്ഥാനത്തെ പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാക് തീവ്രവാദ സംഘടനയായ ജെയ്ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ഡൽഹിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്. ഇവിടെ പ്രചാരണ പരിപാടികള്‍ ഇതിനോടകം ആം ആദ്മി പാര്‍ട്ടി തുടങ്ങി കഴിഞ്ഞു.

ഇപ്പോഴുള്ള നിയമസഭയുടെ കാലാവധി 2020 ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.അടുത്തമാസം അവസാനമോ ഫെബ്രുവരി ആദ്യമോ ദില്ലിയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ഘട്ടമായി നടന്ന ജാര്‍ഖണ്ഡ് നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബര്‍ 23-ന് പ്രഖ്യാപിക്കും. അതിന്റെ ശേഷമാവും ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിനായുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിക്കുക.