തെലങ്കാന ഏറ്റുമുട്ടല്‍; പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്

single-img
21 December 2019

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതായി അവകാശപ്പെടുന്ന നാലുപ്രതികളുടെയും മൃതദേഹങ്ങള്‍ സെപ്തംബര്‍ 23ന് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം തെലങ്കാന ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഹൈക്കോടി നല്‍കി.

ദില്ലി എയിംസില്‍ നിന്ന് മൂന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം റീ പോസ്റ്റ്‌മോര്‍ട്ടം ടീമിലില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. നാലുപ്രതികളുടെയും കൊലപാതകം വ്യാജഏറ്റുമുട്ടലിലൂടെയാണെന്ന വാദം ശക്തമായ സാഹചര്യത്തിലാണ് കോടതി നടപടി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുനല്‍കും. ദേശീയമനുഷ്യാവകാശ കമ്മീഷന്റേതടക്കമുള്ള പൊലീസിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.