പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം തുടരുന്നു; ചന്ദ്ര ശേഖർ ആസാദ് കസ്റ്റഡിയിൽ

single-img
21 December 2019

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ജമാ മസ്ജിദിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തുയ ഇന്നലെ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

പുലര്‍ച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖര്‍ കസ്റ്റഡിയില്‍ പോകാന്‍ തയ്യാറായത്.