ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ല; പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യം: സുബ്രഹ്മണ്യന്‍ സ്വാമി

single-img
19 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.

ഈ ബില്ലിൽ യാതൊരു വിവേചനവും ഇല്ലെന്നും മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു . അതേപോലെ തന്നെ പൗരത്വ നിയമം സംബന്ധിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്രം ലഭിച്ച 1947 നവംബര്‍ 25 കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില‍് പൗരത്വം നല്‍കുമെന്നാണ് പറഞ്ഞത്. പിന്നീട് സെപ്തംബര്‍ 26 1947ല്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധിജി പറഞ്ഞത് ഹിന്ദുവിനും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നാണ്. ആ കൂട്ടത്തിൽ എവിടെയും മുസ്ലിം എന്ന പരാമര്‍ശമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൗരത്വ ബില്ലിന്‍റെ പ്രാധാന്യവും ഉള്ളടക്കവും വിശദീകരിക്കാനായിരുന്നു വിഎച്ച്എസ് സെമിനാര്‍ സംഘടിപ്പിച്ചത്.