ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘എ ക്വയറ്റ് പ്ലേസ്’ 2 ; ടീസര്‍ പുറത്തിറങ്ങി

single-img
19 December 2019

സൂപ്പര്‍ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ ചിത്രം എ ക്വയറ്റ് പ്ലേസിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ജോണ്‍ ക്രസിന്‍സ്‌കി സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവര്‍ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്്. ശബദ്മുണ്ടാക്കിയാല്‍ ആക്രമിക്കാന്‍ എത്തുന്ന ഭീകരജീവികള്‍ക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. 2020 മാര്‍ച്ച് 20ന് ചിത്രം തിയറ്ററുകളിലെത്തും.