ജാമിയയില്‍ വെടിയേറ്റത് മൂന്നു വിദ്യാര്‍ഥികള്‍ക്ക്; പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

single-img
18 December 2019

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിനെതിരെ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്.സഫ്‌ദര്‍ജങ്‌, ഹോളിഫാമിലി ആശുപത്രികളില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ക്ക്‌ വെടിയേറ്റ പരിക്കുണ്ടെന്ന് റിപ്പോര്‍ട്ട്‌.

സഫ്‌ദര്‍ജങ് ആശുപത്രിയില്‍ വെടിയേറ്റ പരിക്കുമായി രണ്ടുപേരെ പ്രവേശിപ്പിച്ചെന്നും നെഞ്ചില്‍ പരിക്കേറ്റ ബിരുദവിദ്യാര്‍ഥി അപകടനില തരണംചെയ്തെന്നും മെഡിക്കല്‍ സൂപ്രണ്ട്‌ വെളിപ്പെടുത്തി.  ഹോളിഫാമിലി ആശുപത്രിയിലുള്ള മുഹമദ്‌തമീമിന്റെ വലതുകാലിലും വെടിയേറ്റതു പോലെയുള്ള പരിക്കുണ്ട്‌. വെടിയേറ്റതാണെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. 

അതേസമയം, ഒരാള്‍ക്കുനേരെപോലും വെടിയുതിര്‍ത്തിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയവും ഡല്‍ഹി പൊലീസും വീണ്ടും രംഗത്തെത്തി. ആശുപത്രിയില്‍ ഉള്ളവരെ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും പൊലീസ് പ്രതികരിച്ചു.