മുസ്ലിങ്ങള്‍ക്ക് പോകാന്‍ നിരവധി രാജ്യങ്ങളുണ്ട്;ലോകത്ത്​ ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല -ഗഡ്​കരി

single-img
18 December 2019
Several Countries for Muslims But Not a Single One For Hindus Gadkari on Citizenship Act Row

ന്യൂഡല്‍ഹി: ലോകത്ത്​ നിരവധി ഇസ്​ലാമിക രാഷ്​ട്രങ്ങളുണ്ട്​, എന്നാല്‍ ഇതുവരെ ഹിന്ദുക്കള്‍ക്ക്​ മാത്രമായി ഒരു രാജ്യമില്ലെന്ന്​ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ത്ത് രാജ്യത്തെ തെരുവുകള്‍ പ്രക്ഷുബ്ധമാകുന്നതിനിടെയാണു ഗഡ്ഗരിയുടെ വിവാദ പ്രതികരണം.

മുസ്ലിങ്ങള്‍ക്കായി നിരവധി രാജ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്കോ, ഒരൊറ്റ രാജ്യം പോലുമില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

നേരത്തെ നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാല്‍ ഇപ്പോഴല്ല, അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയവര്‍ എവിടെ പോകും? മുസ്ലിങ്ങള്‍ക്കാണെങ്കില്‍ പൗരത്വം നല്‍കുന്ന ഒരുപാട് രാജ്യങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി രാജ്യത്തെ ഒരു മുസ്ലിം പൗരനും എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും ഗഡ്ഗരി പറഞ്ഞു.