പൗരത്വ ഭേദഗതിക്കു പുറമേ ഐഎല്‍പിയും; രാജ്യത്തെ വിഭജിക്കാനൊരുങ്ങി കേന്ദ്രം

single-img
18 December 2019

ദേശീയ പൗരത്വ ഭേദഗതി ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തില്‍ ഇന്ത്യയെ പൂര്‍ണമായും വിഭജിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമമായ ഐഎല്‍പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലൂടെയാണ് കേന്ദ്രം ഇതിന് തുടക്കമിടുന്നത്.ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ വിസ അനുവദിക്കുന്ന നടപടിയാണിത്.

വിസയാണ് ഐ.എല്‍.പി, അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. ഉദാഹരണത്തിനു നമുക്ക് ദുബായില്‍ പോകണമെന്നു വെയ്ക്കുക. നമ്മളോ നമ്മള്‍ക്കു വേണ്ടി മറ്റാരെങ്കിലുമോ വിസക്ക് അപേക്ഷിക്കണം. എന്തിനാണു പോകുന്നതെന്നും എത്ര ദിവസം തങ്ങുമെന്നും കൂടെ ആരൊക്കെയുണ്ടെന്നും താമസിക്കാന്‍ പോകുന്നത് ഏതു ഹോട്ടലിലാണെന്നും മറ്റും വിശദമാക്കണം. ദുബായ് സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ച് ഒന്നുകില്‍ വിസ തരും, അല്ലെങ്കില്‍ തരാതിരിക്കും. ഇതേ പരിപാടിയാണ് ഐ.എല്‍.പി.

ആദ്യപടിയായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഐഎല്‍പി നടപ്പാക്കുന്നത്. പിന്നീട് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലേക്ക് പോകാനും ഐഎല്‍പി ആവശ്യമായി വരും.മണിപ്പൂരില്‍ ഐഎല്‍പി നടപ്പാക്കേണ്ടതിനു വേണ്ട ബില്ല് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പതിവുപോലെ അര്‍ധരാത്രി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. സന്തോഷ സൂചകമായി ചൊവ്വാഴ്ച മണിപ്പൂരില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയും കൊടുത്തു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമം ദക്ഷിണേന്ത്യയി ലേക്കും എത്താന്‍ അധിക കാലം വേണ്ടി വരില്ല. അതിനെതിരായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമൊന്നും കേന്ദ്രത്തെ പിന്തിരിപ്പിക്കില്ല എന്നതിന് ഉദാഹരണം നാം കണ്ടു കൊണ്ടിരിക്കുകയുമാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പഴയ നാട്ടു രാജ്യങ്ങളായി വിഭജിച്ചു ഭരിക്കാനാകും ഇനി കേന്ദ്രത്തിന്റെ ലക്ഷ്യം.