പൗരത്വഭേദഗതി; സോഷ്യല്‍മീഡിയയില്‍ ഒതുങ്ങുന്ന സമരം കഴിഞ്ഞു,ഇനി ആഗസ്റ്റ്ക്രാന്തി മൈതാനത്ത് നേരിട്ട് കാണാം; ഫര്‍ഹാന്‍ അക്തര്‍

single-img
18 December 2019
പൗരത്വനിയമഭേദഗതിയില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍.

പൗരത്വനിയമഭേദഗതിയില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രതിഷേധ സമരങ്ങളുടെ കാലം അവസാനിച്ചിട്ടുണ്ട്. തെരുവിലിറങ്ങി തന്നെ പോരാടുമെന്ന് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. സെപ്തംബര്‍ 19ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് കാണാമെന്നും അദേഹം പറയുന്നു. പോസ്റ്റിനൊപ്പം എന്തുകൊണ്ട് എന്‍ആര്‍സിയും പൗരത്വഭേദഗതിയും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന വസ്തുതകളും അദേഹം അക്കമിട്ട് പറയുന്നുണ്ട്.

പൗരത്വനിയമത്തിനെതിരെയും എന്‍ഡിഎ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനവുമായി ബോളിവുഡില്‍ നിന്ന് നിരവധി താരങ്ങള്‍ രംഗതെത്തിയിട്ടുണ്ട്. അനുരാഗ് കശ്യപ്,രാധിക ആപ്‌തെ,ആലിയ ഭട്ട് ,വിക്കികൗശല്‍,ആയുഷ്മാന്‍ ഖുറാന,തുടങ്ങി നിരവധി താരങ്ങളാണ് സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരിക്കുന്നത്. മലയാളസിനിമാ താരങ്ങളായ മമ്മൂട്ടി,ദുല്‍ഖര്‍സല്‍മാന്‍,പ്രഥ്വിരാജ്,പാര്‍വതി , ലിജോജോസ് പല്ലിശേരി തുടങ്ങി നിരവധി താരങ്ങളും പ്രതിഷേധിച്ചു.