പൗരത്വ ഭേദഗതി; മദ്രാസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കള്‍ക്ക് പിന്തുണയുമായെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

single-img
18 December 2019

ചെന്നൈ: പൗരത്വ നിയമഭേദഗതിയില്‍ സമരം ചെയ്യുന്ന മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് കമല്‍ഹാസന് ക്യാമ്പസിന് അകത്ത് കയറാനായില്ല. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് യുനിവേഴ്‌സിറ്റി പതിനാല് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ പൗരത്വഭേദഗതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. പ്രക്ഷോഭം ശക്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിക്കാനാണ് കമല്‍ഹാസന്‍ ക്യാമ്പസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ താരത്തിന് പ്രവേശനം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടാവസ്ഥയിലായതുകൊണ്ട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.