ഹര്‍ത്താല്‍; തൃശൂരില്‍ 90 പേര്‍അറസ്റ്റില്‍,എറണാകുളത്ത് കൂടുതല്‍ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

single-img
17 December 2019

തൃശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമരം നടത്തിയ 90പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളത്താണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കടോതി ഉത്തരവ് ലംഘിക്കുക,നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എസ്ഡിപിഐ,വെല്‍ഫയര്‍പാര്‍ട്ടി പ്രവര്‍ത്തകരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. കുന്നംകുളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.