“പിരാന്ത് പിരാന്ത് ലോകത്തിനാകെ പിരാന്ത്”: വലിയ പെരുന്നാളിലെ ഗാനം

single-img
17 December 2019

വ്യത്യസ്തവും രസകരവുമായ വരികളുമായി ഷെയ്ൻ നിഗം നായകനാകുന്ന വലിയ പെരുന്നാളിലെ ഗാനം പുറത്തിറങ്ങി. പിരാന്ത് പിരാന്ത് എന്നാണ് ഗാനത്തിന്റെ തുടക്കം.

ലോകത്തിനാകെ പിരാന്ത് എന്നാണ് ഗാനം പകരുന്ന ആശയം. പണത്തിനുവേണ്ടിയുള്ള ജീവിതം, കളവിനും വഞ്ചനയ്ക്കുമായുള്ള ജീവിതം, പൊന്നിനും മണ്ണിനും വേണ്ടിയുള്ള ജീവിതം എന്നിങ്ങനെ എല്ലാം ഗാനത്തില്‍ പറഞ്ഞുപോകുന്നു.

എസ് എ ജമാലിന്റെ പഴയ ഗാനമാണ് വലിയ പെരുന്നാള്‍ ടീം വീണ്ടും അണിയിച്ചൊരുക്കിയത്. അഫ്‌സലാണ് ആലാപനം. ഗാനം ഈ രീതിയിലെത്തിക്കുന്നത് റെക്‌സ് വിജയനാണ്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഡാന്‍സറുടെ വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ഷെയ്നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.