ഇന്ത്യ നിന്റെ തന്തയുടെ വകയല്ല; പൗരത്വ ഭേദഗതിയെ എതിര്‍ത്ത് നടി അമലപോളിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്‌

single-img
16 December 2019

പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് തലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമായെത്തി യിരിക്കുന്നത്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍. ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ജാമിയ മിലിയ സര്‍വകലാശായയില്‍ വിദ്യാര്‍ഥികളുടെ നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ചായിരുന്നു അമലയുടെ സ്റ്റാറ്റസ്. നിരവധിപ്പേരാണ് പ്രതികരണം കണ്ടിരിക്കുന്നത്.