സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാകുമെന്ന് ബിജെപി നേതാവ്

single-img
13 December 2019

പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകളുമായി ആളുകളെ ചിരിപ്പിക്കുന്നത് ബിജെപി നേതാക്കള്‍ക്ക് പതിവാണ്. ഇപ്പോഴിതാ പുതിയ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി നേതാവും എംപിയുമായ ഗണേഷ് സിങ്.സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും ഇല്ലാതാകുമെന്നാണ് പുതിയ പ്രസ്താവന.

അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനത്തിന്റെ കണ്ടുപിടിത്തമായാണ് ഇക്കാര്യം ഗണേഷ് സിങ് അവതരിപ്പിച്ചത്. ഇസ്ലാമിക് ഭാഷകളുള്‍പ്പെടെ 97 ശതമാനം ഭാഷകളിലും സംസ്‌കൃതം അടിസ്ഥാനമായിരിക്കുന്നുവെന്നും സിങ് പറഞ്ഞു.കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് സംസ്കൃതത്തിൽ ചെയ്താൽ കുറ്റമറ്റതാകുമെന്ന് ‘നാസ’ കണ്ടെത്തിയിട്ടുണ്ടെന്നും ഗണേഷ് സിങ് പറഞ്ഞു.

സംസ്‌കൃതത്തില്‍ ഒരു വാചകം പലതരത്തില്‍ പറയാനാകുമെന്നും, സഹോദരന്‍, പശു എന്നിവയുടെ ഇംഗ്ലീഷ് വാക്കുകള്‍ സംസ്‌കൃത്തില്‍ നിന്നാണ് വന്നതെന്നും കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും പറഞ്ഞു. സംസ്‌കൃതത്തെ ഉയര്‍ത്തുന്നത് മറ്റു ഭാഷകളെ ബാധിക്കില്ലെന്നും സാരംഗി കൂട്ടിച്ചേര്‍ത്തു.