പ്രധാനമന്ത്രി മോദിക്ക് വേണ്ടത് ഭയപ്പെടുന്ന ഒരു ഇന്ത്യയെ: രാഹുൽ ​ഗാന്ധി

single-img
12 December 2019

പ്രധാനമന്ത്രി മോദിക്ക് വേണ്ടത് ഭയപ്പെടുന്ന ഒരു ഇന്ത്യയാണ് എന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇന്ന് വൈകിട്ട് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ജനങ്ങൾ ദുർബലരും വിഭജിക്കപ്പെട്ടവരുമാകണമെന്ന് മോദി ആ​ഗ്രഹിക്കുന്നു.

സമൂഹത്തിലെ മതം, ജാതി, ദേശം എന്നിങ്ങനെ ആളുകളെ ഭിന്നിപ്പിച്ചാണ് മാത്രമാണ് മോദി പ്രധാനമന്ത്രിയായിത്തീർന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യത്തെ കൃഷിക്കാർ, തൊഴിലാളികൾ, തൊഴിലില്ലാത്ത യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ എല്ലാവരും ദുഃഖിതരാണ്.പക്ഷെ അദാനി സന്തുഷ്ടനാണ്.
രാജ്യത്തെ15-20 വ്യവസായികൾക്ക് മോദി നൽകുന്ന പണം ഇന്ത്യയിലെ ജനങ്ങളുടേതാണ്, നിങ്ങളുടേതാണ് – രാഹുൽ പറഞ്ഞു.

നോട്ട് നിരോധിക്കപ്പെട്ടപ്പോൾ രാജ്യത്തെ പാവങ്ങൾ ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു. അതേസമയം തന്നെ വൻകിട വ്യവസായികൾ അവരുടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി അവർക്കതിന് അവസരം നൽകിയെന്നും രാഹുൽ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ജാർഖണ്ഡിലെ കർഷകരുടെ വായ്പ എഴുതിത്തള്ളും. സംശയം ഉണ്ടെങ്കിൽ രാജസ്ഥാനിലേയും, ഛത്തീസ്ഗഢിലേയും, മധ്യപ്രദേശിലെയും കർഷകരോട് നിങ്ങൾ ചോദിക്കണമെന്നും രാഹുൽ പറഞ്ഞു.