നിർമ്മാതാക്കൾക്ക് മനോരോഗം; പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

single-img
11 December 2019

ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നിര്‍മ്മാതാക്കള്‍ക്കെതിരെ താൻ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുവനടന്‍ ഷെയ്ന്‍ നിഗം. താൻ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും നിര്‍മ്മാതാക്കളെ മുഴുവന്‍ താന്‍ അപമാനിക്കുന്ന രീതിയിലാണ് പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഷെയ്ന്‍ നിഗം തന്റെ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിൽ പറയുന്നു.

ചലച്ചിത്ര മേളയിൽ എത്തിയ ഷെയ്‌നിനോട് നിര്‍മ്മാതാക്കള്‍ക്ക് ഷെയ്നിന്‍റെ പ്രവൃത്തി മൂലം മനോവിഷമുണ്ടായോ എന്ന ചോദ്യത്തിനാണ് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നറിയില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞത്.

“ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു” -ഷെയ്ൻ പറയുന്നു.

ഇത്തരത്തിൽ ഷെയ്നിന്‍റെ വിവാദ പ്രസ്താവന പുറത്തു വന്നതോടെ ഷെയ്നിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കാന്‍ താരസംഘടനയായ അമ്മയും ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയിലായി.

നിലവിൽ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒരുവിധം വഴി തെളിഞ്ഞ ഘട്ടത്തിലാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍റെ മനോരോഗി പരാമര്‍ശം ഉണ്ടായത്. അതോടുകൂടി ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ അമ്മയും തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം…

Posted by Shane Nigam on Wednesday, December 11, 2019