ഔദ്യോഗിക ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമണം; ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍

single-img
10 December 2019

അരുണാചല്‍ പ്രദേശില്‍ വനിതാ ഡോക്ടർക്ക് നേർക്ക് ബിജെപി എംഎല്‍എയുടെ ലൈംഗികാതിക്രമണം. അരുണാചലിലെ ബിജെപി എംഎല്‍എയായ ഗോരുക് കോര്‍ഡുങ് ആണ് യുവതിയെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചത്. ഒക്ടോബര്‍ 12നായിരുന്നു എംഎൽഎ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

ഹോട്ടലിലേക്ക് ഔദ്യോഗിക ചര്‍ച്ചക്കെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഇതിനെ തുടർന്ന് പോലീസിൽ പരാതി നല്‍കിയ ഡോക്ടര്‍ക്ക് എതിരെ എംഎല്‍എ ഭീഷണി മുഴക്കുകയും ചെയ്തു. നിലവിൽ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി വനിത ഡോക്ടര്‍മാധ്യമങ്ങളെ അറിയിച്ചു.