കുഞ്ഞാലിക്കുട്ടിയുടെയും ഉവൈസിയുടെയും നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി; പൗരത്വബില്‍ കീറിയെറിഞ്ഞ് ഉവൈസിയുടെ പ്രതിഷേധം

single-img
10 December 2019

ദില്ലി: ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി. വര്‍ണവിവേചനം കാണിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ രജിസ്ട്രര്‍ വലിച്ചുകീറിയാണ് മഹാത്മാഗാന്ധി ആ പദവിയിലേക്ക് എത്തിയത്. താനും ഈ ബില്ല് വലിച്ചുകീറുകയാണ് . എന്തിനാണ് കേന്ദ്രസര്‍ക്കാരിന് മുസ്ലിങ്ങളോട് ഇത്ര വെറുപ്പ് ? ഇത് രണ്ടാം വിഭജനമാണെന്നും അദേഹം പറഞ്ഞു. പ്രസംഗത്തിനിടെ അദേഹം ബില്‍ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തു.

ബില്ലിലെ ഭേദഗതി ആവശ്യപ്പെട്ട് ഉവൈസിക്കൊപ്പം കേരളാ എംപി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ട് പേരുടെയും നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു. വെറും 91 പേര്‍ മാത്രമാണ് ഭേദഗതി അംഗീകരിച്ച് വോട്ട് ചെയ്തു. ഇതേതുടര്‍ന്ന് ഭേദഗതി തള്ളി. ഏഴ് മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ലോക്‌സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം പുറത്തുനിര്‍ത്തിയാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.