ഷെയിൻ നിഗം വിഷയം ഒത്തുതീർപ്പായില്ല; കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് ഇടവേള ബാബു

single-img
8 December 2019

ഷെയിന്‍ നിഗം വിഷയം ഒത്തുതീർപ്പായിട്ടില്ലെന്നും കൂടുതല്‍ ചര്‍ച്ചകൾ ആവശ്യമുണ്ടെന്നും താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

ഇനിയൊരു തര്‍ക്കം ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമേ ചര്‍ച്ച നടത്തുകയുള്ളൂ. ഫെഫ്കയുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ഷെയിനുമായും സംസാരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഇടവേള ബാബുവും നടന്‍ സിദ്ദിഖും ഷെയിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഫെഫ്ക പ്രതിനിധികളുമായും ഷെയിന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

താരവുമായുള്ള ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ഷൂട്ടിങ് മുടങ്ങിയ ‘വെയിൽ’, ‘കുർബാനി’ എന്നീ സിനിമകൾ ഉപേക്ഷിക്കാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ സിനിമകൾക്കുണ്ടായ നഷ്ടം നികത്തുംവരെ ഷെയ്ൻ അഭിനയിക്കുന്ന സിനിമകൾ നിർമിക്കില്ലെന്നുമാണ് ഭാരവാഹികളുടെ നിലപാട്.