പൗരത്വ നിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം; ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം

single-img
8 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ബിൽ മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമാണ്. ബില്ലിന്റെ പുനഃപരിശോധനാ ആവശ്യവുമായി താൻ പ്രധാനമന്ത്രിയെ കാണുമെന്നും ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വിവാദമായ ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്–ലീഗ് എം പിമാര്‍ ആത്മാര്‍ഥത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.