ഗതാഗത നിയമലംഘനം;പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയെന്ന് കേന്ദ്രം

single-img
7 December 2019

ഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ തുക ഈടാക്കാന്‍ അധികാരമില്ല. നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കേന്ദ്രം അറിയിച്ചു.

കേരളവും ഗുജറാത്തും ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.തുടര്‍ന്ന് നിയമ മന്ത്രാലയ ത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സെപ്റ്റംബര്‍ ഒന്നിനാണ് ഭേദഗതി വന്നത്.