സ്മൃതിയോട് അപമര്യാദയായി പെരുമാറി;ഡീനിനെയും പ്രതാപനെയും സസ്‌പെന്റ് ചെയ്യാന്‍ നീക്കം

single-img
7 December 2019

സ്മൃതി ഇറാനിയോട് അപമര്യാദയോടെ പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും പാര്‍ലെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ നീക്കം . ഇക്കാര്യം സഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ പ്രമേയത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

തിങ്കളാഴ്ച മുഴുന്‍ എംപിമാരോടും ലോക്‌സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നേല്‍ സുരേഷ് അംഗങ്ങള്‍ക്ക് കത്ത് നല്‍കി. സ്ത്രീസുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ മന്ത്രി സ്മൃതി ഇറാനി സംസാരിക്കവെ ഇരുവരും മുഷ്ടി ചുരുട്ടി ആക്രോശിച്ചെന്നും മര്‍ദ്ദിക്കുമെന്ന് ആംഗ്യത്തിലൂടെ സൂചന നല്‍കിയെന്നുമാണ് ബിജെപിയുടെ വാദം.ഇതേതുടര്‍ന്ന് ബിജെപിയുടെ വനിതാ എംപിമാര്‍ പരാതി നല്‍കിയിരുന്നു.അതേസമയം ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നിഷേധിച്ചു.