മികച്ച പ്രേക്ഷകപ്രതികരണവുമായി മാമാങ്കം പ്രൊമോ സോംഗ്‌

single-img
7 December 2019

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമാണ് മാമാങ്കം.നാലു ഭാഷകളിലായി ഡിസംബര്‍ 12 ന് റിലീസിനൊരുങ്ങുകയാണ് ചിത്രം. മാമാങ്കത്തിന്റെ പ്രൊമോ സോംഗാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധിപ്പേരാണ് ഗാനം കണ്ടിരിക്കു ന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍  തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.