നിയമ പോരാട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു: രാഷ്ട്രപതി

single-img
7 December 2019

നിയമ പോരാട്ടങ്ങൾ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ സാധിക്കുന്നില്ലെന്നും കേസ് നടത്തിപ്പിന് വന്‍ തുക ചെലവാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

പഴയ​ കാലത്ത്​ രാജകൊട്ടാരങ്ങളിലുണ്ടായിരുന്ന നീതിയുടെ മണിയെ കുറിച്ച്‌​ നാം വായിച്ചിട്ടുണ്ട്​. ആർക്കും ​ വേണമെങ്കിലും മണി അടിച്ച്‌​ രാജാവിനോട്​ നീതി തേടാം. ഈ കാലഘട്ടത്തിൽ ഏതെങ്കിലുമൊരു ദരിദ്രനായ ഒരു മനുഷ്യന് പരാതിയുമായി വരാന്‍ സാധിക്കുമോയെന്ന് രാഷ്ട്രപതി ചോദിച്ചു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചിലവിനെക്കുറിച്ച് മഹാത്മഗാന്ധിയും ആശങ്കപ്പെട്ടിരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ജനങ്ങൾക്ക് എല്ലാവര്ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.