ഒഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്നു

single-img
6 December 2019

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 99 പോയിന്റ് ഉയര്‍ന്ന് 40879ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 12043ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര,ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, എസ്ബിഐ, യുപിഎല്‍, ഗെയില്‍, യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ,എച്ച്ഡിഎഫ്‌സി, ഐടിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.