റി​സ​ര്‍​വ് ബാ‌​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു;അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല

single-img
5 December 2019

സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മുഴുവന്‍ തെറ്റിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണനയ പ്രഖ്യാപനം. എതിരഭിപ്രായങ്ങള്‍ ഇല്ലാതെയാണ് അവലേകനയോഗം തീരുമാനങ്ങള്‍ എടുത്തത്. അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ (റീ​പോ നി​ര​ക്ക്) പ​ണ​ന​യ​ക​മ്മി​റ്റി (എം​പി​സി) മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. 

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ഡി​പി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ആ​ര്‍​ബി​ഐ വി​ല​യി​രു​ത്തി. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​രു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് പ്ര​ഖ്യാ​പി​ച്ച പ​ണ​ന​യ അ​വ​ലോ​ക​ന തീ​രു​മാ​ന​ത്തി​ല്‍ പ​റ​യു​ന്നു. 2019- 20 സാ​മ്ബ​ത്തി​ക വ​ര്‍​ഷം രാ​ജ്യം 6.1 ശ​ത​മാ​നം വ​ള​ര്‍​ച്ച പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ നി​ന്നാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് മാ​റ്റം വ​രു​ത്തി​യ​ത്.